ക്രിസ്തുമസ്- പുതുവത്സര  ഖാദി  മേള

Spread the love

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ജനുവരി നാല് വരെ  നടക്കുന്ന  ക്രിസ്തുമസ്- പുതുവത്സര  ഖാദി  മേളയുടെ  ജില്ലാതല ഉദ്ഘാടനം   റാന്നി-ചേത്തോങ്കര  ഖാദി   ഗ്രാമസൗഭാഗ്യയില്‍  നടന്നു.  ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുകയുടെ അധ്യക്ഷതയില്‍  നടന്ന  മേളയുടെ  ഉദ്ഘാടനം  റാന്നി-പഴവങ്ങാടി  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  റൂബി കോശി  നിര്‍വഹിച്ചു.

ആദ്യവില്പന  മുന്‍ എം.എല്‍.എ രാജു എബ്രഹാം  നിര്‍വഹിച്ചു.  ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ സച്ചിന്‍ വയല, വി. സി. ചാക്കോ, പ്രോജക്ട് ഓഫീസര്‍ ജസ്സി ജോണ്‍, അസി. രജിസ്ട്രാര്‍  റ്റി.എസ്.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts