പമ്പാസംഗമം പുനരാരംഭിക്കുന്നു; ജനുവരി 12 മുതൽ
konnivartha.com: ശബരിമല: 2018ലെ പ്രളയത്തെത്തുടർന്നു മുടങ്ങിയ പമ്പാസംഗമം ഇത്തവണ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 12ന് വൈകിട്ടു നാലുമണിക്കു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സംഗമം ഉദ്ഘാടനം ചെയ്യും. നടൻ ജയറാം ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. ആധ്യാത്മികമ, സാംസ്‌കാരിക സംഗമം എന്ന നിലയിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്.
പ്രളയത്തെത്തുടർന്ന് മുടങ്ങിയ പമ്പാസംഗമം തുടർന്നുള്ള വർഷങ്ങളിൽ കോവിഡ് കാരണവും നടന്നിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് 75 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സംഗമത്തിന്റെ ഭാഗമായി പമ്പയിൽ 75 ദീപങ്ങൾ തെളിയിക്കുമെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Advertisement
Google AdSense (728×90)
Tags: pamba pamba samgamam Pamba Sangam resumes; From January 12 sabarimala Sabarimala News പമ്പാസംഗമം പുനരാരംഭിക്കുന്നു; ജനുവരി 12 മുതൽ
