Trending Now

അഗസ്ത്യാർകൂടം ട്രക്കിങ് രജിസ്ട്രേഷൻ :ജനുവരി 8 ന് ബുക്കിംങ് ആരംഭിക്കും

Spread the love

 

konnivartha.com: ഈ വർഷത്തെ അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20 ന് ആരംഭിച്ച് ഫെബ്രുവരി 22 ന് അവസാനിക്കും. വനം വകുപ്പിന്റെ www.forest.kerala.gov.in  എന്ന വെബ്‌സൈറ്റിൽ  serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.

അക്ഷയകേന്ദ്രങ്ങൾ മുഖേനയും പൊതുജനങ്ങൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രക്കിങിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം.

സന്ദർശകരുടെ സൗകര്യാർഥം ഈ വർഷത്തെ ബുക്കിങ് മൂന്ന് ഘട്ടങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മാർഗനിർദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കണം.

ജനുവരി 20 മുതൽ 31 വരെയുള്ള ട്രക്കിങിന് ജനുവരി എട്ടിനും ഫെബ്രുവരി ഒന്നു മുതൽ 10 വരെയുള്ള ട്രക്കിങിന് ജനുവരി 21 നും ഫെബ്രുവരി 11 മുതൽ 22 വരെയുള്ള ട്രക്കിംങിന് ഫെബ്രുവരി മൂന്നിനുമാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 11 മണിക്ക് ഓൺലൈൻ ബുക്കിംങ് ആരംഭിക്കും.

error: Content is protected !!