Trending Now

സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും

Spread the love

konnivartha.com: :സീതത്തോട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10 ന് അകം പൂർത്തിയാക്കുവാൻ തീരുമാനമായി.വെള്ളിയാഴ്ച കെ യൂ ജെനിഷ് കുമാർ എം എല്‍ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.

പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികൾ ആണ് ഇനി പൂർത്തീകരിക്കാനുള്ളത് ഇതിൽ റിറ്റൈനിങ് വാൾ ഫെബ്രുവരി 2 ന് അകവും ഫില്ലിംഗ് ജോലികൾ 20 ന് മുൻപും തീർക്കാൻ ധാരണയായി. അപ്രോച് കോൺക്രീറ്റ് 25 ന് അകം നടക്കും.

പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡിൽ നിന്നും നിർമ്മിക്കും.മാർച്ച്‌ 10 ന് മുൻപായി പാലത്തിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുവാൻ തീരുമാനം ആയി

യോഗത്തിൽ അഡ്വ. കെ യു.ജനീഷ് കുമാർ എംഎൽഎ ,KRFB  സൂപ്രണ്ടിംഗ് എൻജിനീയർ മഞ്ജുഷ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ മനേഷ്, അസി. എൻജിനീയർ കലേഷ്, കരാർ കമ്പനി എൻജിനീയർ ജോർജ് കുട്ടി, പ്രൊജക്റ്റ്‌ മാനേജർ ദിനേശ് സീതത്തോട് ഗ്രാമപഞ്ചായത്തു പ്രസിഡണ്ട്‌ P R പ്രമോദ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോബി റ്റി ഈശോ എന്നിവർ പങ്കെടുത്തു.

error: Content is protected !!