Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും

വിവാഹസംഘത്തെ മർദിച്ച കേസിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ച

News Editor

ഫെബ്രുവരി 5, 2025 • 10:00 am

 

വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്ഐ എസ്.ജിനുവിനെ ജില്ലാ പൊലീസ് ഓഫിസിലേക്കു സ്ഥലം മാറ്റി.

 

സംഭവത്തിൽ 2 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ 10 പേർക്കെതിരെയുമാണ് കേസ്.വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

 

ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്.കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.

മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ ബാറിന്റെ ചില്ലുവാതിലിൽ തട്ടി മദ്യം ആവശ്യപ്പെട്ട് എട്ടംഗസംഘം പ്രശ്നമുണ്ടാക്കിയിരുന്നു. ശല്യം രൂക്ഷമായതോടെ ബാർ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്.എന്നാൽ ഈ സമയം വാഹനത്തിലെത്തിയ വിവാഹസംഘം മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം വാഹനം നിർത്തി.ഇതേസമയം സ്ഥലത്തെത്തിയ പൊലീസ് ആളുമാറി വിവാഹസംഘത്തിനു നേരെ ലാത്തിവീശുകയായിരുന്നു.പത്തനംതിട്ടയിൽ പോലീസ് മർദ്ദനമേറ്റ സിതാരയെ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു.

Advertisement
Google AdSense (728×90)

Read Next


Deprecated: comments.php ഇല്ലാത്ത തീം എന്ന ഫയൽ 3.0.0 പതിപ്പ് മുതൽ പകരം വയ്ക്കാൻ ഒന്നുമില്ലാതെ ഒഴിവാക്കപ്പെട്ടു. താങ്കളുടെ തീമില്‍ ഒരു comments.php ടെമ്പ്ലേറ്റ് കൂടി ഉള്‍പ്പെടുത്തുക. in /home/konnivartha/htdocs/www.konnivartha.com/wp-includes/functions.php on line 6131

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.