മുറിഞ്ഞകല്ലില്‍ 19 കാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

 

konnivartha.com: പത്തൊൻപതുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻമലയിൽ ആദർശ്– രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുറത്തറിയുന്നത്.

ഹോട്ടല്‍ ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടത്.ഗായത്രിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടൂരിൽ പ്രവർത്തിക്കുന്ന അഗ്നിവീർ റിക്രൂട്മെന്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയാണ്. അധ്യാപകൻ മാനസികമായി പ്രയാസപ്പെടുത്തുന്നതായി പെൺകുട്ടി പറഞ്ഞിട്ടുള്ളതായി വീട്ടുകാർ പറയുന്നു . അസ്വാഭാവിക മരണത്തിന് കൂടൽ പൊലീസ് കേസെടുത്തു.

 

 

Related posts