Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

കോൺഗ്രസ്സ് കോന്നിയില്‍ സഹകാരി സംഗമം സംഘടിപ്പിച്ചു

News Editor

മാർച്ച്‌ 12, 2025 • 12:39 pm

ജീവനെടുക്കരുതേ എന്ന അപേക്ഷയുമായി സഹകാരി സംഗമം സംഘടിപ്പിച്ച് കോൺഗ്രസ്സ്

konnivartha.com/കോന്നി : കോടികളുടെ തട്ടിപ്പിന്റെ പേരിൽ അന്വേഷണം നടക്കുന്ന കോന്നി റീജിയണൽ ബാങ്ക് സഹകാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ക്രൂരതയ്ക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ. ദേവകുമാർ, റോജി ഏബ്രഹാം, ശ്യം. എസ്. കോന്നി, സൗദ റഹിം, ഐവാൻ വകയാർ, അനിസാബു, പ്രിയ എസ്. തമ്പി, തോമസ് കാലായിൽ, സലാം കോന്നി, സജി പീടികയിൽ, പ്രകാശ് പേരങ്ങാട്ട്, റോബിൻ കാരാവള്ളിൽ, ജോയ് തോമസ്, ജസ്റ്റിൻ തരകൻ, സി.കെ ലാലു, അരുൺ വകയാർ, ഷാജി വഞ്ചിപ്പാറ, പി. വി. ജോസഫ്, ലതിക കുമാരി, രഞ്ചു. ആർ, ലിസിയാമ്മ ജോഷ്വാ, അർച്ചന ബാലൻ, യൂസഫ് ചേരിക്കൽ, റോബിൻ ചെങ്ങറ, സാബു മഞ്ഞക്കടമ്പൻ, മോഹനൻ കാലായിൽ, മാത്യു പറപ്പള്ളിൽ, ഇ.പി ലീലാമണി, ആർ.അജയകുമാർ മാമൂട്, അനിൽ ഇടയാടി, തോമസ് ഡാനിയേൽ, അജി ജോഷ്വാ എന്നിവർ പ്രസംഗിച്ചു

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.