Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ സേവനങ്ങൾ :കൊട്ടാരക്കര താലൂക്ക് ഓഫീസിൽ ജനുവരി 06-08 വരെ കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് :സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയര്‍ ആരംഭിച്ചു കോന്നി മെഡിക്കല്‍ കോളേജ് : ക്ലാര്‍ക്ക് നിയമനം :അഭിമുഖം ( ഡിസംബര്‍ 26ന്) കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക്

കോന്നി കല്ലേലികാവിൽ സ്വർണ്ണ മലക്കൊടി ദർശനം നടന്നു

News Editor

മാർച്ച്‌ 15, 2025 • 7:06 pm

 

കോന്നി :മീനമാസ പിറവിയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിലവറയിലെ 999 സ്വർണ്ണ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി ഭക്ത ജനങ്ങൾക്ക് ദർശനത്തിനായി തുറന്ന് നൽകി.

എല്ലാ മലയാള മാസം ഒന്നാം തീയതിയും ഉത്സവ വിശേഷാൽ നാളിലും മാത്രമാണ് സ്വർണ്ണ മലക്കൊടിയുടെ ദർശനം ഉള്ളത്.

നവാഭിഷേക പൂജയ്ക്ക് ശേഷം മലക്കൊടിയുടെ നിലവറ തുറന്ന് മല വിഭവങ്ങൾ, വറപ്പൊടി, തെണ്ടും തെരളിയും, കരിക്കും കലശവും സമർപ്പിച്ചു ഊട്ട് പൂജ നൽകി ഭക്തർക്ക് ദർശനത്തിന് വേണ്ടി പൂജകൾ അർപ്പിച്ച് സമർപ്പിക്കും. വൈകിട്ട് 41 തൃപ്പടി പൂജയും ദീപ നമസ്കാരത്തിന് ശേഷം നിലവറ അടയ്ക്കും. അടുത്ത മലയാള മാസം ഒന്നാം തീയതി നിലവറ തുറക്കും. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം നൽകി.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.