Trending Now

പത്തനംതിട്ട :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/04/2025)

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:മുഖ്യമന്ത്രിയുടെ ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച്ച

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ ജില്ലാതല അവലോകന യോഗം വ്യാഴാഴ്ച്ച (ഏപ്രില്‍ 24) നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. പൂര്‍ണമായും ഹരിതചട്ടം പാലിക്കും.

സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവര്‍, കായിക പ്രതിഭകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ നേതാക്കള്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗമുണ്ട്. ഏപ്രില്‍ 21 ന് കാസര്‍ഗോഡായിരുന്നു തുടക്കം.


‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ സംഘടിപ്പിക്കും. ഒരാഴ്ച നീളുന്ന പ്രദര്‍ശനത്തില്‍ സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദീകരണമുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകളുടെ തീം സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. കുടുംബശ്രീയുടേതുള്‍പ്പെടെ ഭക്ഷ്യസ്റ്റാളുകളുണ്ടാകും. സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം. ദിവസവും സാസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, പുസ്തകപ്രദര്‍ശന മേള തുടങ്ങിയവ സംഘടിപ്പിക്കും.


‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള: ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ 15000-20000 എണ്ണം ബ്രോഷര്‍ (8 x 18.5 സെ.മീ, 05 ഫോള്‍ഡ്, 10 പേജ്, 1/3 ഡബിള്‍ ഡമ്മി, 130 ജിഎസ്എം, ആര്‍ട്ട് പേപ്പര്‍) അച്ചടിച്ച് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍  ക്ഷണിച്ചു. കളക്ടറേറ്റിലുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍  സമര്‍പ്പിക്കണം. അവസാന തീയതി മെയ് ആറ് ഉച്ചയ്ക്ക് രണ്ടുമണി. ഫോണ്‍ : 0468 2222657.


റാങ്ക് പട്ടിക നിലവില്‍ വന്നു

പോലീസ് വകുപ്പില്‍ പോലീസ്  കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) പത്തനംതിട്ട (കെഎപി മൂന്ന്) (കാറ്റഗറി നമ്പര്‍. 593/2023) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


ദര്‍ഘാസ്

ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുളള വാഹനത്തിനായി (സെഡാന്‍/ ഹാച്ച്ബാക്ക് മോഡല്‍ കാര്‍) ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 26 പകല്‍ 12.30. ഫോണ്‍ : 0468 2325168, 8281999004.


അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്,  ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 0469 2961525, 8281905525.

error: Content is protected !!