Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത്

മെയ് 2:കോട്ടയം പുഷ്പനാഥ് ഓർമ്മ ദിനം

News Editor

മെയ്‌ 2, 2025 • 9:21 am

 

konnivartha.com: അപസർപ്പക നോവൽ സാഹിത്യരംഗത്ത് അതികായകനായി വിരാജിച്ച കോട്ടയം പുഷ്പനാഥ് നേടിയെടുത്തത് ലക്ഷക്കണക്കിന്‌ വായനക്കാരെ . ചെറുപ്പം മുതലേ കുറ്റാന്വേഷണ നോവൽ രചനയിൽ പ്രാവീണ്യം കാണിച്ചിരുന്ന കോട്ടയം പുഷ്പനാഥ് അദ്ധ്യാപകവൃത്തിയിൽനിന്നും വോളന്ററി റിട്ടയർമെന്റ് (Voluntary retirement) നേടി, ജീവിതം പൂർണ്ണമായും സാഹിത്യരചനയ്ക്കായി മാറ്റിവെയ്ക്കുകയായിരുന്നു.

ഒരു സാധാരണകേരളീയന്റെ ജീവിതത്തിലെ വിനോദോപാധികളായ ദൃശ്യമാദ്ധ്യമങ്ങൾ കടന്നുവരുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ, വായനയും അഗമ്യമായ വിനോദമേഖലയായി കരുതി ഭാഷയോട് ഏറെ അകന്നുനിന്നിരുന്നവരായരുന്ന ജനതയെ വായനയുടെ വിശാലരസാത്മകത ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന്റെ രചനകൾ മുന്നിൽ നിന്നിരുന്നു.

എഴുപതുകളിലും എൺപതുകളിലും കേരളീയ കൗമാരഹൃദയങ്ങളിലേക്ക് ചേക്കേറിയ അദ്ദേഹത്തിന്റെ ഡിറ്റക്ടീവുകളാണ് ഡിറ്റക്ടീവ് മാർക്സിനും ഡിറ്റക്ടീവ് പുഷ്പരാജും. ഇന്ത്യയിലെ കേസുകൾ അന്വേഷിക്കുന്ന ചുമതല പുഷ്പരാജിനാണ്. വിദേശ രാജ്യങ്ങളിലെ കേസുകളാണെങ്കിൽ ഡിറ്റക്ടീവ് മാർക്സിൻ തന്നെ രംഗത്തുവരും.

മലയാളികളുടെ സ്വന്തം ഷെർലക് ഹോംസായിരുന്നു ഡിറ്റക്ടീവ് മാർക്സിനും പുഷ്പരാജും.
ന്യൂയോർക്ക് നഗരത്തിലും ട്രാൻസിൽവാനിയായിലെ കാർപാത്യൻ മലനിരകളിലും കാനഡയിലെ തെരുവുവീഥികളിലും ഗ്രീസിലെ ഒളിമ്പസ് വനാന്തരങ്ങളിലും ഈജിപ്തിലെ പിരിമിഡുകളിലുമെല്ലാം മലയാളിയെ നടത്തിയത് അവരാണ്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോൾ അതിന്റെ ബാക്കി ഭാഗം അറിയാൻ ഉദ്വേഗത്തോടെ വായനക്കാർ കാത്തിരുന്നു. ഒരിക്കൽപോലും വിദേശ രാജ്യങ്ങളിൽ പോയിട്ടില്ലാത്ത അദ്ദേഹം തന്റെ വായനക്കാരെ കഥകളിലൂടെ ലോകമെമ്പാടും യാത്രചെയ്യിപ്പിച്ചു.

അതുപോലെ തന്റെ രചനകളിലെ പശ്ചാത്തല വിവരണവും സാങ്കേതിക വിവരണങ്ങളും യഥാർഥ്യമായിരിക്കണം എന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. നാളെ അതിനെ പറ്റി ചോദ്യം വന്നാൽ അതിനു മറുപടികൊടുക്കുവാൻ അദ്ദേഹം എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു.
മാന്ത്രിക നോവലുകൾ എഴുതുമ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി അദ്ദേഹം ധാരാളം പഠനം നടത്തിയിരുന്നു. അങ്ങനെ മുന്നൂറിൽപ്പരം കഥകളാണ് അദ്ദേഹം എഴുതിയത്.

കേരളത്തിലെ കോട്ടയം ജില്ലയിലാണ് പുഷ്പനാഥ് ജനിച്ചത്, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ അദ്ദേഹം കോഴിക്കോട് കൊടിയത്തൂർ സ്കൂ‌ളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് ഗവ. ഹൈ സ്കൂൾ ദേവികുളം, ഗവ. ഹൈസ്‌കൂൾ കല്ലാർകുട്ടി, കോട്ടയം മെഡിക്കൽ കോളേജ് ഗവ ഹൈസ്കൂ‌ൾ, ഗവ. ഹൈസ്‌കൂൾ നാട്ടകം, ഗവ. ഹൈസ്‌കൂൾ കാരാപ്പുഴ എന്നി വിടങ്ങളിൽ ചരിത്രാധ്യാപകനായി സേവനമനുഷ്‌ഠിച്ചു.

കോട്ടയം എം. ടി സെമിനാരി സ്കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾ മാഗസിനിൽ “തിരമാല” എന്ന ചെറുകഥ രചിച്ചാണ് എഴുത്തിലേക്ക് വരവറിയിക്കുന്നത്. പിന്നീട് 350 – ലധികം കൃതികൾ എഴുതി. 1968 – ൽ പ്രസിദ്ധീകരിച്ച സയൻ്റിഫിക് ത്രില്ലർ നോവൽ “ചുവന്ന മനുഷ്യൻ” ആണ് ആദ്യകൃതി. ചുവന്ന മനുഷ്യൻ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ യൂണിവേഴ്‌സിറ്റികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റാന്വേഷണം, ഹൊറർ, ഡ്രാക്കുള, മാന്ത്രികം, ക്രൈം എന്നീ വിഭാഗങ്ങളിൽ അദ്ദേഹം കൃതികൾ എഴുതി. ഇവ കൂടാതെ സാമൂഹ്യ നോവലുകളും കവിതകളും ധാരാളം ചെറുകഥകളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ കൃതികൾ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഗുജറാത്തി, ബംഗാളി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. ബ്രാം സ്റ്റോക്കറുടെ വിശ്വവിഖ്യാതമായ “ഡ്രാക്കുള” യും, സർ ആർതർ കോനൻ ഡോയലിൻ്റെ “ഹൗണ്ട് ഓഫ് ദി ബാസ്‌കർവിൽസും”, “ദി ലോസ്റ്റ് വേൾഡും” മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തു. അദ്ദേഹത്തിൻ്റെ കൃതികളിലൊന്നായ “സൗപർണ്ണിക” തമിഴിൽ പരമ്പരയാക്കപ്പെട്ടു. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ നോവലുകൾ ഇതര ഭാഷകളിൽ ചലച്ചിത്രമാക്കി.

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.