
konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കുമ്മണ്ണൂർ കാഞ്ഞിരപ്പാറ വന ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തി .ഒരുദിവസം പഴക്കമുള്ള പെൺ കടുവയാണ് ചത്തത് .കുമ്മണ്ണൂർ സ്റ്റേഷനിലെ വനപാലകർ പതിവ് ഫീൽഡ് പരിശോധനയ്ക്ക് പോയപ്പോഴാണ് കണ്ടത്.വനം വകുപ്പിന്‍റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു .
ഏതാനും ദിവസം മുന്‍പ് കല്ലേലിയില്‍ അച്ചന്‍കോവില്‍ നദിയില്‍ ഒരു വയസ്സുള്ള കടുവയെ ചത്ത് അഴുകിയ നിലയിലും കണ്ടെത്തിയിരുന്നു .