Trending Now

ചത്ത പൂച്ചയെ പൊതുവഴിയില്‍ കളഞ്ഞു : ഇതാണ് “പൊതുജന സേവനം”

Spread the love

 

konnivartha.com: കോന്നി മഞ്ഞകടമ്പ് ആനകുത്തി റോഡില്‍ വാഴതോപ്പില്‍  ചത്ത പൂച്ചയെ കവറില്‍ പൊതിഞ്ഞു പൊതു വഴിയില്‍ കളഞ്ഞു . ചീഞ്ഞ് ആളിഞ്ഞു ദുര്‍ഗന്ധം പരത്തുന്നു .ഇത്ര നാളും ഓമനിച്ചു വളര്‍ത്തിയ പൂച്ച ചത്തപ്പോള്‍ കവറില്‍ പൊതിഞ്ഞു പൊതു വഴിയില്‍ ഉപേക്ഷിച്ച ആളാണ്‌ യഥാര്‍ഥ ” പൊതുജന സേവകന്‍ ” ഇത്തരം ആളുകള്‍ നാടിന് എന്ത് സന്ദേശം ആണ് നാടിന് എന്ത് ഗുണം ആണ് ചെയ്യുന്നത് എന്ന് കാണുക . ഇവര്‍ ഒക്കെ ആണ് ജന ദ്രോഹികള്‍ .

ഇപ്പോഴും മാലിന്യം പൊതു വഴിയില്‍ ഉപേക്ഷിക്കുന്ന ആളുകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് . രാത്രി യാമങ്ങളില്‍ കവറുകളില്‍ മാലിന്യം നിറച്ച് ആളൊഴിഞ്ഞ പൊതു വഴിയില്‍ കളഞ്ഞു കടന്നു കളയുന്ന ആളുകള്‍ ആണ് സാമൂഹ്യ ദ്രോഹികള്‍ .

error: Content is protected !!