Trending Now

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം

Spread the love

 

konnivartha.com: തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിൽ വൻ തീപിടുത്തം. പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യം സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് രാത്രിയോടെയാണ് സംഭവം. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപടർന്ന് പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ തന്നെ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്.

ഗോഡൗണിന് തൊട്ടടുത്തുള്ള ഔട്ട്ലെറ്റിലേക്കും തീപടര്‍ന്നു. അപകടത്തിൽ ഗോഡൗണും ബിവറേജസ് ഔട്ട്ലെറ്റും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.

error: Content is protected !!