പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (27/05/2025 )

Spread the love

konnivartha.com:കാലവര്‍ഷം : ജില്ലയിലെ കണ്‍ട്രോള്‍ റൂം വിവരങ്ങള്‍

ജില്ലാ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം

ട്രോള്‍ ഫ്രീ: 1077
ഫോണ്‍: 0468 2322515
മൊബൈല്‍: 8078808915

konnivartha.com:താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ കണ്‍ട്രോണ്‍ റൂം നമ്പര്‍

അടൂര്‍: 04734 224826
കോഴഞ്ചേരി: 0468 2222221
റാന്നി: 04735 227442
തിരുവല്ല: 0469 2601303
മല്ലപ്പള്ളി: 0469 2682293
കോന്നി: 0468 2240087

konnivartha.com:ജില്ലാ ഫയര്‍ കണ്‍ട്രോള്‍ റൂം :  0468 2222001, 9497920089

ഫോറസ്റ്റ് ഡിവിഷന്‍ കണ്‍ട്രോള്‍ റൂം

റാന്നി: 9188407515
കോന്നി: 9188407513

ആധുനിക ശ്മശാനവുമായി അടൂര്‍ നഗരസഭ

അടൂര്‍ നഗരസഭയിലെ ആധുനിക ശ്മശാനത്തിന്റെ നിര്‍മാണോദ്്ഘാടനം നിയമസഭ  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നാല്‍പതിനായിരം പടിക്ക് സമീപം നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലത്താണ് ശ്മശാനം.  കിഫ്ബി ഫണ്ടില്‍ നിന്നും 4.10 കോടി രൂപ വിനിയോഗിച്ചാണ്  നിര്‍മാണം.

ഇംപാക്ട് കേരളയ്ക്കാണ് ചുമതല. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ചേമ്പറോട് കൂടിയതാണ് ശ്മശാനം. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ് അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, മുന്‍ ചെയര്‍മാന്‍ ഡി സജി, സ്ഥിരം സമിതി അധ്യക്ഷരായ അജി.പി. വര്‍ഗീസ്, ബീനാ ബാബു, വരിക്കോലില്‍ രമേശ് കുമാര്‍, ശോഭാ തോമസ് , എം. അലാവുദീന്‍, കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, അനു വസന്തന്‍, അപ്‌സര സനല്‍, രജനീ രമേശ്, ജി. ബിന്ദു കുമാരി, ഡി.ശശികുമാര്‍, റീനാ ശാമുവല്‍, കെ. ഗോപാലന്‍, അനൂപ് ചന്ദ്രശേഖര്‍, സുധാ പത്മകുമാര്‍, റോണി പാണം തുണ്ടില്‍, എ അനിതാ ദേവി, കെ മഹേഷ് കുമാര്‍, നഗരസഭ സൂപ്രണ്ട് പ്രസാദ്, സി ഡിഎസ് അധ്യക്ഷ വത്സല പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.


നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടന കാലത്ത് അധിക സേവനം

നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനമുള്ള രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ ഒമ്പത് കോടി രൂപയോളം ചെലവഴിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.  ആധുനിക മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നല്‍കും. തീര്‍ഥാടന കാലത്ത് വിപുലമായ സ്‌പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. നടപടിക്രമം പാലിച്ച് എത്രയും വേഗം നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന് നിലകളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയില്‍ 12 കിടക്കകളുള്ള കാഷ്യാലിറ്റി സംവിധാനം, ഒപി വിഭാഗം, ഏഴ് കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, റിസപ്ഷന്‍, ലാബ്, സാമ്പിള്‍ കളക്ഷന്‍ സെന്റര്‍, നഴ്‌സസ് സ്റ്റേഷന്‍, ഇഞ്ചക്ഷന്‍ റൂം, ഇസിജി റൂം, ഡ്രെസിംഗ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സ്റ്റോര്‍, പൊലിസ് ഹെല്‍പ് ഡെസ്‌ക്, ലിഫ്റ്റുകള്‍, അറ്റാച്ച്ഡ് ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.

രണ്ടാം നിലയില്‍ എട്ട് കിടക്കകളുള്ള ഐസിയു, നഴ്‌സസ് സ്റ്റേഷന്‍, എല്ലാവിധ സൗകര്യങ്ങളുള്ള മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, എക്‌സ്‌റേ റൂം, 13 കിടക്കകളുള്ള വാര്‍ഡ്, ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയില്‍ 50 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനം.

തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം

ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍)  ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ  ലോജിസ്റ്റിക്‌സ്  ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്റ്  പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക്   പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ്എസ്എല്‍സി/പ്ലസ് ടു/ബിരുദം  കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314

തൊഴില്‍ മേള  ഇന്ന് (മേയ് 27)

വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന  ജില്ലാതല തൊഴില്‍ മേള  ഇന്ന് (മേയ് 27) ചെന്നീര്‍ക്കര ഐടിഐ യില്‍. ഐടിഐ പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും https://knowledgemission.kerala.gov.in  വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ : 0468 2258710.


ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി (ഹോണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്‌സ്, ബി കോം (ഹോണ്‍സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ്  ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍  കോഴ്‌സുകളിലേക്കാണ് പ്രവേശനം. വെബ് സൈറ്റ് :  https://cap.mgu.ac.in/ugpcap2025.
ഫോണ്‍ : 9446755765, 9645127298, 0468 2382280.

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരളം പ്രോജക്ടടിലേക്ക് ട്രെയിനി സ്റ്റാഫിനെ  നിയമിക്കുന്നു. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ്സി/ ബി.ടെക് ഇന്‍ ഇസിഇ/ഇഇഇ/സിഎസ്/ ഐടി, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം.(അഭികാമ്യം). പ്രതിമാസ വേതനം – 10000 രൂപ.  പ്രായപരിധി: 35. അവസാന തീയതി ജൂണ്‍ ആറ്. ജൂണ്‍ ഒമ്പതിന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച.  https://forms.gle/LkedoQBmbYmb2LjP6 , ഫോണ്‍: 9495981763.


അറിയിപ്പ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ ആധാര്‍ പകര്‍പ്പ്, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് സഹിതം വിവരം പുതുക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ :
04692603074.

ക്വട്ടേഷന്‍

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തിലെ അവധി ദിനം ഉള്‍പ്പെടെ മുഴുവന്‍ സമയത്തേക്ക് രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കരാര്‍  അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്  അംഗീകൃത സെക്യൂരിറ്റി സര്‍വീസ് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ രണ്ട്.  ഫോണ്‍ : 0468 2223983/ 8590660630.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഫ്രൂട്ട് സാലഡ് , കുക്കീസ്, ഷേക്‌സ്, ചോകൊലെറ്റ്‌സ്, പുഡിങ്‌സ് നിര്‍മാണ  പരിശീലനം ആരംഭിച്ചു. പ്രായം 18-44. ഫോണ്‍: 04682992293, 2270243.

അഭിമുഖം മേയ് 28 ന്

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.  മെയ്  28 ന് രാവിലെ 10 ന് അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് അഭിമുഖം. യോഗ്യത- എസ്.എസ്.എല്‍.സി, പ്ലസ് ടു , ഡിഗ്രി , ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍) , ഡിഗ്രി/ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും   തൊഴില്‍ പരിചയം ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍  : 0477-2230624, 8304057735, 0473 4224810.

വനിത കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (മേയ് 27)

വനിത കമ്മീഷന്‍ സിറ്റിംഗ് ഇന്ന്   (മേയ് 27)  രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

മരങ്ങള്‍ മുറിച്ചുമാറ്റണം

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍  ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായ മരങ്ങള്‍ ഭൂ ഉടമ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മസ്റ്ററിംഗ്

മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന്  2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍  ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗ് ചെയ്യണം.  ഫോണ്‍ : 04682 320158.

പുരയിടങ്ങള്‍ വൃത്തിയാക്കണം

മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യകതികളുടെ കാട് കയറി കിടക്കുന്ന പുരയിടങ്ങള്‍ അടിയന്തിരമായി വൃത്തിയാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കാടുകയറി കിടക്കുന്ന പുരയിടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഉടമകള്‍ വൃത്തിയാക്കേണ്ടതാണെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.


നിരോധനം

വംശനാശ ഭീഷണി നേരിടുന്ന നാടന്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം. പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തിയും  അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും നാടന്‍ മത്സ്യം പിടിക്കുന്നതിന് കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധനമുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്ക് 15000 രൂപ പിഴയും ആറുമാസം തടവും  ലഭിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

error: Content is protected !!