
konnivartha.com: കോന്നി അരുവാപ്പുലം തേക്ക് തോട്ടം ഭാഗത്ത് അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരം വനം വകുപ്പ് മുറിച്ചു മാറ്റി . തേക്ക് മരം അപകടാവസ്ഥയില്‍ ആണെന്ന വിവരം” കോന്നി വാര്‍ത്ത” ന്യൂസ് നല്‍കിയിരുന്നു . തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ എത്തി ഏറെ ചാഞ്ഞു നിന്ന തേക്ക് മരം മുറിച്ചു നീക്കി .
അരുവാപ്പുലം ,കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ കല്ലേലി പാലം വരെയും കൊക്കാത്തോട് റോഡിലും ഇനിയും അപകടാവസ്ഥയില്‍ ഉള്ള മരങ്ങള്‍ ഉണ്ട് . ഇവയും ദുരന്ത നിവാരണ വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചു മുറിച്ചു നീക്കി യാത്രികരുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണം .
കോന്നി വനം ഡിവിഷനില്‍ പൊതു ജനം സഞ്ചരിക്കുന്ന പൊതു റോഡില്‍ അപകടാവസ്ഥയില്‍ ഉള്ള വനം വകുപ്പിന്‍റെ തേക്ക് മരങ്ങള്‍ ഉള്‍പ്പെടെ വനം വകുപ്പ് മുറിച്ചു മാറ്റണം എന്നായിരുന്നു വാര്‍ത്ത .
കോന്നി വനം ഡിവിഷനില്‍ പൊതു ജനം സഞ്ചരിക്കുന്ന പൊതു റോഡില്‍ അപകടാവസ്ഥയില്‍ ഉള്ള വനം വകുപ്പിന്‍റെ തേക്ക് മരങ്ങള്‍ ഉള്‍പ്പെടെ വനം വകുപ്പ് മുറിച്ചു മാറ്റണം എന്ന് ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉത്തരവ് ഇറക്കണം .കോന്നി തേക്ക് തോട്ടം മുക്കില്‍ തന്നെ നിരവധി തേക്ക് മരങ്ങള്‍ ആണ് അപകടം നിറഞ്ഞ അവസ്ഥയില്‍ ഉള്ളത് . വനം വകുപ്പിനും നിയമം ബാധകം ആണ് : കൊക്കാത്തോട് ,കല്ലേലി ,അച്ചന്‍കോവില്‍ ,തണ്ണിതോട് റോഡിലും അപകടാവസ്ഥയില്‍ ഉള്ള അനേക മരങ്ങള്‍ വനം വകുപ്പിന് ഉണ്ട് : നിയമം വനം വകുപ്പും അനുസരിക്കണം
കോന്നിയില്‍ അപകടാവസ്ഥയില്‍ ഉള്ള തേക്ക് മരം വനം വകുപ്പ് മുറിച്ചു മാറ്റണം