Trending Now

ഡോ. ജിതേഷ്ജിയെ സേവാഭാരതി ആദരിച്ചു

Spread the love

 

konnivartha.com : 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ സേവാഭാരതി ആദരിച്ചു.

നരിയാപുരം ഇണ്ടളയപ്പൻ ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ സേവാഭാരതി പത്തനംതിട്ട ജില്ലാ പ്രസിഡന്റും എൻ. എസ്. എസ്. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റുമായ അഡ്വ : ഡി. അശോക് കുമാർ പൊന്നാടയും മെമന്റോയും നൽകി ജിതേഷ്ജിയെ ആദരിച്ചു.

സേവാഭാരതി വള്ളിക്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആർ. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. കെ. കെ. ശ്രീനിവാസൻ, കെ. എൻ. ഹരികുമാർ, രതീഷ് വി. നായർ, കണ്ണൻ നാറാണത്ത് , ബിന്ദു പ്രകാശ് എന്നിവർ സംസാരിച്ചു.

error: Content is protected !!