
konnivartha.com: കോന്നി പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം കോന്നി ഗവൺമെൻ്റ് എൽ പി സ്ക്കൂളിൽ അഡ്വ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റെ അനി സാബു അധ്യക്ഷത വഹിച്ചു .
പഞ്ചായത്ത് വൈസ്. പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് കാലായിൽ , വാർഡ് മെമ്പർ കെ.ജി.ഉദയകുമാർ, സ്കൂൾ പി റ്റി എ പ്രസിഡൻ്റ് ഷിജു എ.എസ്, പ്രഥമാധ്യാപികപി.സുജ തുടങ്ങിയവർ സംസാരിച്ചു.
രക്ഷിതാക്കൾക്ക് വേണ്ടി കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീജിത്ത് ബോധവത്കരണ ക്ലാസ് നടത്തി.കോമഡി ഉത്സവം ഫെയിം അക്ഷയ് സതീഷ് മാജിക്ക് ഇലൂഷൻ അവതരിപ്പിച്ചു.