Trending Now

സൈനികരുടെ കൂട്ടായ്മ തപസ് പഠന സാമഗ്രികൾ വിതരണം ചെയ്തു

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്(തപസ് ) സ്കൂൾ- അങ്കണവാടി പ്രവേശനോത്സവങ്ങളോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ പതിനഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 500 ൽ അധികം വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ ജില്ലയിലെ നാനാ ഭാഗത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചു നൽകി. തപ: പ്രകാശം എന്ന പദ്ധതിയുടെഉദ്ഘാടന കർമ്മം പത്തനംതിട്ട 14(K) ബറ്റാലിയൻ NCC ഓഫീസിൽ വച്ച് NCC കമാന്റിങ് ഓഫീസർ കേണൽ മായങ്ക് ഖാരെ, സുബേദാർ മേജർ ഷിബു സി എന്നിവർ ചേർന്ന് നിർവഹിച്ചു.

പഠന സാമഗ്രികൾ സ്കൂൾ പ്രഥമഅധ്യാപകർക്ക് തപസ് പ്രതിനിധികൾ കൈമാറി. തപസിനു വേണ്ടി രക്ഷാധികാരി ദിനേഷ് കൊടുമൺ,പ്രസിഡന്റ്‌ സതീഷ് താഴൂർകടവ്,സെക്രട്ടറി മുകേഷ് പ്രമാടം, ട്രഷറർ അനു പ്രശാന്ത് പത്തനംതിട്ട, സബ് ട്രഷറർ മനുകുമാർ മണ്ണടി,കമ്മറ്റി അംഗങ്ങളായ അജയ് ലോചനൻ പന്തളം എന്നിവർക്കൊപ്പം 50 ഓളം സൈനികരും സ്കൂളുകളിലേക്കുള്ള വിതരണങ്ങൾക്കും ചടങ്ങുകൾക്കും നേതൃത്വം നൽകി.

തപസിന്റെ തപ:പ്രകാശം പദ്ധതിയിൽ ഉൾപ്പെടുത്തി ഗവണ്മെന്റ് LP സ്കൂൾ നെല്ലിമുകൾ, ഗവണ്മെന്റ് LP സ്കൂൾ വെട്ടൂർ, ഗവണ്മെന്റ് UP സ്കൂൾ വാഴമുട്ടം, DILP സ്കൂൾ പത്തനംതിട്ട, ഗവണ്മെന്റ് LP സ്കൂൾ അങ്ങാടിക്കൽ, ഗവണ്മെന്റ് HS കൊക്കാത്തോട്, ഗവണ്മെന്റ് WLP സ്കൂൾ പറക്കോട്, ഗവണ്മെന്റ് LP സ്കൂൾ അടൂർ, ഗവണ്മെന്റ് LP സ്കൂൾ അരുവാപ്പുലം, ഗവണ്മെന്റ് LP സ്കൂൾ നന്നുവക്കാട്, ഗവണ്മെന്റ് LP സ്കൂൾ വാഴമുട്ടം, ഗവണ്മെന്റ് LP സ്കൂൾ പറക്കോട് എന്നീ സ്കൂളുകൾക്കും അങ്കണവാടി, പോട്ടെന്മുഴി, അങ്കണവാടി തണ്ണിത്തോട്, അങ്കണവാടി, ചെങ്ങറ എന്നീ അങ്കണവാടികൾക്കും ജില്ലയിൽ നിന്ന് തപസിന് അപേക്ഷ ലഭിച്ച പത്തോളം കുട്ടികൾക്കും ആണ് തപസ് സഹായം എത്തിച്ചത്.

error: Content is protected !!