വാഹനാപകടം: നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടു

Spread the love

 

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരണപ്പെട്ടു.

ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക് പറ്റി.  ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ.ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം.കർണാടക രജിസ്ട്രേഷൻ ഉള്ള ലോറിയും കാറും കൂട്ടിയിടിക്കുക യായിരുന്നു. കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.

മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും.

Related posts