ഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്

Spread the love

 

konnivartha.com: വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന ജനതയെ കാട്ടാനയുടെ കാലടികള്‍ക്ക് ഇരയാക്കരുത് എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു .

നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിന് സമീപത്തുകൂടി പായുന്ന അനേക കാട്ടാനകള്‍ ആണ് ഇന്നത്തെ വിഷയം . കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ശല്യം ഇവിടെ രൂക്ഷം . വനം വകുപ്പിന്‍റെ കല്ലേലി ചെക്ക്‌ പോസ്റ്റ്‌ രാവിലെ ആറു മണിവരെ അടച്ചിട്ടു കല്ലേലി ,കൊക്കാതോട് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കുന്ന കേരള വനം വകുപ്പ് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കുന്നു .

ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്‌ അടച്ചിടാന്‍ വനം വകുപ്പിന് അധികാരം ഇല്ല . കാട്ടാന ഇറങ്ങിയാല്‍ തുരത്തി ഓടിക്കാന്‍ വനം വകുപ്പ് ഇവിടെ ഇറങ്ങില്ല . എല്ലാവരും ഓഫീസില്‍ അടയിരുന്നു കഥ പറച്ചില്‍ . തോട്ടം തൊഴിലാളികള്‍ ,കൊക്കാത്തോട്‌ നിവാസികള്‍ സഞ്ചരിക്കേണ്ട വഴിയില്‍ ഉള്ള വനം വകുപ്പ് ചെക്ക്‌ പോസ്റ്റില്‍ ഇന്ത്യ പാകിസ്താന്‍ ബോര്‍ഡര്‍ ചെക്ക്‌ പോസ്റ്റു പോലെ അടയ്ക്കാന്‍ ആരാണ് അധികാരം നല്‍കിയത് .നാട്ടില്‍ഇറങ്ങിയ കാട്ടാനകളെ   തുരത്താന്‍ഉള്ളവനംവകുപ്പ്പദ്ധതികള്‍വനപാലകര്‍തന്നെഅട്ടിമറിച്ചു,

റോഡില്‍ കാട്ടാന ഉണ്ടെങ്കില്‍ ഓടിക്കേണ്ട വനം വകുപ്പ് ജീവനക്കാര്‍ ജോലി ചെയ്യാതെ ഇരിക്കുന്നു . ജനകീയ സമരം ഉടന്‍ ഉയരുമ്പോള്‍ ജനങ്ങളെ കള്ളക്കേസില്‍ കുടുക്കുന്ന സ്ഥിരം അടവ് നയം ഇനി വിലപോകില്ല . ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ ഉള്ള വനം വകുപ്പിന്‍റെ പദ്ധതി പച്ച തൊട്ടില്ല . ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ വനം വകുപ്പിന് കഴിയുന്നില്ല .വനം മന്ത്രിയുടെ ജല്പനങ്ങള്‍ നാടിനു ഗുണം ചെയ്യില്ല .

കോന്നി ഡി എഫ് ഒ ജനകീയ പക്ഷം നില്‍ക്കണം . കോന്നിയിലെ വനം വകുപ്പ് ജനങ്ങള്‍ക്ക് നീതിയോടെ നിലകൊള്ളണം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . കല്ലേലി ചെക്ക്‌ പോസ്റ്റ്‌ അടച്ചിട്ടു കാട്ടാനകള്‍ക്ക് യഥേഷ്ടം വിഹാരിക്കാന്‍ ഉള്ള സ്ഥലം ഒരുക്കി നല്‍കുന്നു . കല്ലേലി കൊക്കാതോട് യാത്രികരെ തടയുന്ന കല്ലേലി ചെക്ക്‌ പോസ്റ്റ്‌ ഡ്യൂട്ടിയില്‍ ഉള്ള വനം ജീവനക്കാര്‍ ഈ റോഡില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ ഇറങ്ങില്ല . കാഴ്ചക്കാരായി നിലകൊള്ളുന്നു .

 

error: Content is protected !!