
konnivartha.com: തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലെ 2 കടകൾക്ക് തീപിടിച്ചു സി കെ ബിൽഡിങ്ങിലെ 2 കടകൾക്കാണ് തീ പിടിച്ചിരിക്കുന്നത്.
ഫാൻസി സെന്ററിനും ബേക്കറി കടയ്ക്കും ആണ് തീ പിടിച്ചത് ഇന്ന് വെളുപ്പിനെയാണ് തീ പിടിച്ചിരിക്കുന്നത് .കോന്നി , പത്തനംതിട്ട അഗ്നി സുരക്ഷാ യൂണിറ്റുകള്‍ എത്തി തീ അണച്ചു കൊണ്ടിരിക്കുന്നു.
പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി . കെട്ടിടത്തിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻവശവും തീപിടുത്തത്തിൽ ഉരുകി പോയി.