ആരോഗ്യം ആനന്ദം 2.0:ജില്ലാതല മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

 

‘ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം’ കാമ്പയിന്‍ ജില്ലാതല മെഗാ സ്‌ക്രീനിംഗ് പെരുനാട് അട്ടത്തോട് പടിഞ്ഞാറ് ട്രൈബല്‍ കമ്മ്യൂണിറ്റി ഹാളില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അധ്യക്ഷയായി. ഊരുമൂപ്പന്‍ വി കെ നാരായണന്‍ മുഖ്യാതിഥിയായി. നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനീഷ് കെ. സോമന്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വെച്ചുച്ചിറ, റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം, പട്ടികവര്‍ഗ വികസന വകുപ്പ് പ്രതിനിധികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

വദനാര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയുടെ സ്‌ക്രീനിങ് നടത്തി. ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്‌ക്രീനിങ് സൗകര്യം ഉണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരമ്പരാഗത തൊഴിലിടങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് മെഗാ സ്‌ക്രീനിംഗ് ക്യാമ്പുകള്‍ നടത്തുമെന്ന് ഡി എം ഒ അറിയിച്ചു.

ഡെപ്യൂട്ടി ഡി എം ഒ ഡോ. ഐപ് ജോസഫ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, റാന്നി പെരുനാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ ഹരിഹരന്‍, ഡിഎന്‍ഒ ലാലി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!