കോന്നിയില്‍ കുട്ടികൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

Spread the love

 

konnivartha.com: കോന്നി കടിയാര്‍  വന മേഖലയില്‍ കുട്ടികൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

konnivartha.com: കോന്നി വനം ഡിവിഷനിലെ കല്ലേലി കടിയാര്‍  മേഖലയില്‍ കുട്ടി കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി .വയര്‍ ഭാഗം കീറി പിളര്‍ന്ന നിലയിലാണ് . കഴിഞ്ഞ ദിവസം കടുവയുടെ മുരളിച്ച ഈ മേഖലയില്‍ കേട്ടിരുന്നു .

കല്ലേലി അച്ചന്‍കോവില്‍ വനപാതയില്‍ കടിയാര്‍ പാണംതോട് ഭാഗത്തെ വനത്തിലാണ് ജഡം കണ്ടെത്തിയത് .ഏഴ് വയസ് തോന്നിക്കുന്ന കുട്ടിക്കൊമ്പനാണിത്. ജഡത്തിന് മൂന്ന് ദിവസത്തോളം പഴക്കം വരും.

കടുവയുടെ സാന്നിധ്യം ഉള്ള മേഖലയാണ് . വനം വകുപ്പ് മേല്‍നടപടികള്‍ സ്വീകരിച്ചു . പോസ്റ്റ്‌ മോര്‍ട്ടം   നടത്തിയെങ്കില്‍മാത്രമേ കുട്ടികൊമ്പന്‍ എങ്ങനെ ചരിഞ്ഞൂ എന്ന് അറിയൂ.

error: Content is protected !!