Trending Now

കോന്നി പഞ്ചായത്ത് അറിയിപ്പ് : വിവിധ ലേലം ജൂലൈ 2 നു നടക്കും

Spread the love

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്‍റെ  ഉടമസ്ഥതയിലുള്ള നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് റൂമുകൾ, നാരായണപുരം മാർക്കറ്റ് സ്റ്റാളുകൾ എന്നിവയുടെ 2025-2026 കാലത്തേക്കുള്ള ലേലം ജൂലൈ മാസം 2 ആം തീയതി ബുധനാഴ്ച പകൽ 11.30 ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും .

പ്രസ്തുത തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തി ദിവസം സമയത്തിനും വ്യവസ്ഥകൾക്കും മാറ്റമില്ലാതെ ലേലം നടത്തുന്നതാണ്. കൂടാതെ പ്ലാവ്, മരുതി, ഞാവൽ, പഴയ ഗ്രിൽ,കതക്,കട്ടിള എന്നിവക്ക് അന്നേ ദിവസം രാവിലെ 11 മണിവരെ ക്വട്ടേഷൻ സമർപ്പിച്ചും ലേല നടപടികളിൽ പങ്കെടുക്കാവുന്നതാണ്.പുനർലേല/ക്വട്ടേഷൻ നോട്ടീസ്, ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു .

error: Content is protected !!