പ്ലസ് വൺ പ്രവേശനോത്സവം ഡോ. ജിതേഷ്ജി വേഗവരയിലൂടെ ഉദ്ഘാടനം ചെയ്തു

Spread the love

 

 

konnivartha.com:  കോന്നി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ്-2025’ അതിവേഗചിത്രകാരനും ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി വേഗവര യിലൂടെ ഉദ്ഘാടനം ചെയ്തു.

പി. ടി. എ പ്രസിഡന്റ് അഡ്വ : പേരൂർ സുനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വി. ടി. അജോമോൻ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ഗ്രാമപഞ്ചായത്ത് അംഗം കെ. ജി. ഉദയകുമാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജി. സന്തോഷ്‌, ഹെഡ്‌മിസ്ട്രസ് എച്ച്. ഫെബിൻ, പി. ടി. എ. വൈസ് പ്രസിഡന്റ് പി. ഇ. സുരേഷ് കുമാർ, എസ്. എം. സി ചെയർമാൻ എസ്. ബിജോയ്‌, സ്റ്റാഫ് സെക്രട്ടറി ജിജി സാം മാത്യു എന്നിവർ പ്രസംഗിച്ചു. പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി ആദരിച്ചു

error: Content is protected !!