
konnivartha.com: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണം .അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം.
ആക്രമണം നടന്നതായി ഖത്തർ സ്ഥിരീകരിച്ചു. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാൻ സൈന്യം സ്ഥിരീകരിച്ചു.വിജയ പ്രഖ്യാപനം എന്നു പേരിട്ടാണ് ഇറാന്റെ ആക്രമണം.ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായി.ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമമേഖല താൽകാലികമായി അടയ്‌ക്കാൻ ഖത്തർ തീരുമാനിച്ചു.ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിക്കും .
യുഎഇയും വ്യോമപാത അടച്ചു. ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ അയൽരാജ്യമായ യുഎഇയും വ്യോമപാത അടച്ചു.