ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ അപകടമേഖല സന്ദര്‍ശിച്ചു

Spread the love

 

 

konnivartha.com: കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അപകടസാധ്യതാ പ്രദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 24 അംഗ സംഘമാണ് സന്ദര്‍ശിച്ചത്.

കോന്നി താലൂക്കില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പൊന്തനാംകുഴി, അരുവാപ്പുലം- മുറ്റാക്കുഴി പ്രദേശങ്ങള്‍ സംഘം വിലയിരുത്തി.

കോന്നി തഹസില്‍ദാര്‍ എന്‍ വി സന്തോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹനേഷ് ജോര്‍ജ്, ദുരന്ത നിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ്, ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പി സി സേനന്‍ എന്നിവര്‍ പങ്കെടുത്തു. തിരുവല്ല താലൂക്കിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പെരിങ്ങര, നിരണം പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചിരുന്നു.

Related posts