Trending Now

കേരം തിങ്ങും കേരളനാട്ടില്‍ വെളിച്ചെണ്ണ വില ലിറ്റര്‍ 500:പലവ്യഞ്ജനനങ്ങളുടെ വിലയും കുതിക്കുന്നു

Spread the love

 

konnivartha.com:വെളിച്ചെണ്ണ വില പലസ്ഥലത്തും ലിറ്റര്‍ അഞ്ഞൂറ് . ഗ്രാമങ്ങളില്‍ നാനൂറ്റി അന്‍പതും നാനൂറ്റി അറുപതും . ഉടന്‍ ഇവിടെയും വിലകൂടും . വെളിച്ചെണ്ണയ്ക്ക് ഇങ്ങനെ വിലകൂടാന്‍ കാരണം അന്യ സംസ്ഥാനത്ത് നിന്നും വരവ് കുറഞ്ഞത്‌ ആണ് .

 

കേരളത്തില്‍ ഉള്ള തേങ്ങ മുഴുവന്‍ അന്യ സംസ്ഥാന ലോബികള്‍ കൂട്ടമായി വാങ്ങി . അന്യ സംസ്ഥാനത്ത് ആണ് ഇപ്പോള്‍ തേങ്ങ വേഗത്തില്‍ മെഷ്യനില്‍ ഉണക്കി വെളിച്ചെണ്ണ വേര്‍തിരിക്കുന്നത് . വെളിച്ചെണ്ണ ലിറ്ററിന് അഞ്ഞൂറ് രൂപയാണ് പല സ്ഥലത്തും ഇപ്പോള്‍ വാങ്ങുന്നത് . ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ ഈ വില തന്നെ എല്ലായിടവും നല്‍കി വാങ്ങണം .

വെളിച്ചെണ്ണയ്ക്ക് മാത്രം അല്ല വില കൂടിയത് . പലവ്യഞ്ജനങ്ങളുടെ വിലയും കുതിക്കുന്നു . ഓരോ ദിനവും ഒന്നും രണ്ടും രൂപ വീതം കൂടി . സാധാരണക്കാരുടെ വരവ് കുറഞ്ഞു .ചെലവ് കൂടി . കേരളത്തിലെ ജനത വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു .സര്‍ക്കാര്‍ സംവിധാനം എല്ലാം തകിടം മറിഞ്ഞു .

അടുക്കള ജംഗമ വസ്തുക്കള്‍ കുറവ് വന്നു . വേഗതയില്‍ കുതിയ്ക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല .അതെല്ലാം നിയന്ത്രിയ്ക്കുന്നത് ഇപ്പോള്‍ അന്യ സംസ്ഥാന ലോബികള്‍ ആണ് . കേരള സര്‍ക്കാര്‍ അന്യ സംസ്ഥാന ലോബികള്‍ക്ക് മുന്നില്‍ തലകുനിച്ചു

error: Content is protected !!