വൈദ്യുതി പ്രവഹിപ്പിക്കും : ജാഗ്രത പാലിക്കണം( 02/07/2025 )

Spread the love

 

konnivartha.com: ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110 കെ വി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനായി നവീകരിച്ച് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സജ്ജമാക്കി.

ഇതുമൂലം അടൂര്‍, ഏനാത്ത് സബ് സ്‌റ്റേഷനുകള്‍, പത്തനംതിട്ട ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് 220 കെ വി വോള്‍ട്ടേജില്‍ വരെ ജൂലൈ നാല് രാവിലെ ഒമ്പത് മുതല്‍ ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന് വൈദ്യുതി പ്രവഹിപ്പിക്കും.

ലൈനുമായോ ടവറുമായോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനവുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അപകടകരവും നിയമവിരുദ്ധമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് ടി സി സബ് ഡിവിഷന്‍ പത്തനംതിട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഫോണ്‍ : 0468 2980098.

Related posts