കോന്നി പാറമടയില്‍ അപകടം :രണ്ടു പേര്‍ മരിച്ചു

Spread the love

konnivartha.com: കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ അപകടം രണ്ടുപേർ മരിച്ചു.ഒരാൾ ജാർഖണ്ഡ് സ്വദേശിയും മറ്റേയാൾ ഒറീസ സ്വദേശിയുമാണ്‌ . പാറക്കല്ലുകൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീണിരിക്കുകയാണ് .രക്ഷാപ്രവർത്തനം ദുഷ്കരമാണ് .അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിട്ടുണ്ട്.ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി അജയ് കുമാർ റെ (38) എന്നിവരാണ് മരിച്ചത്.

ഈ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍കാലങ്ങളിലും ഇപ്പോഴും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചു എങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പ് പോലും നേരിട്ട് അന്വേഷിച്ചില്ല . എല്ലാ നിയമങ്ങളും മറികടന്നു കൊണ്ട് ആണ് ഈ പാറമടയും സമീപം ഉള്ള എല്ലാ പാറമടയും പ്രവര്‍ത്തിക്കുന്നത് എന്ന് “കോന്നി വാര്‍ത്ത”യടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടും ഒറ്റ സര്‍ക്കാര്‍ വിഭാഗം പോലും തിരിഞ്ഞു നോക്കി ഇല്ല .

 

മാസം കിട്ടുന്ന “മാസപ്പടിയില്‍ ” ഇവര്‍ എല്ലാം മറന്നു .ഇപ്പോള്‍ അപകടം നടന്നപ്പോള്‍ ഓടി വന്നു റിപ്പോര്‍ട്ട്‌ തയാര്‍ ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പിലെ മേലാളന്‍ മുതല്‍ താഴേക്ക് ഉള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഈ കാര്യത്തില്‍ പ്രതികള്‍ ആണ് . കോന്നി ,കലഞ്ഞൂര്‍ ,കൂടല്‍ മേഖലയിലെ പാറമട /ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും ഉള്ള “മാസപ്പടി “വാങ്ങി എല്ലാം നിയമവശമാക്കുന്ന “സര്‍ക്കാര്‍ ജീവനക്കാരെ ” അറിയാം . പേര് എടുത്തു പറയാന്‍ കഴിയും . കോന്നിയിലെ പാറമട മാഫിയ ജന ജീവിതം ആണ് നശിപ്പിക്കുന്നത് .

അപകടം ഉണ്ടാകുമ്പോള്‍ പാറമട /ക്രഷര്‍ പ്രവര്‍ത്തന ലൈസന്‍സ് ചോദിക്കുന്ന സര്‍ക്കാര്‍ വകുപ്പ് ഇതൊന്നും നേരത്തെ കണ്ടില്ലേ . രണ്ട് ജീവന്‍ പൊലിഞ്ഞു ഇന്ന് . മുന്‍പ് പൊലിഞ്ഞു . അന്യ സംസ്ഥാന ജീവനക്കാരെ എത്തിച്ചു അപകടകരമായ ജോലി ചെയ്യിക്കുന്നു എങ്കിലും ഇവര്‍ക്ക് ഒന്നും കേരള സര്‍ക്കാര്‍ പരിരക്ഷ ഇല്ല . ജോലിക്കാര്‍ക്ക് ഉള്ള ഒരു ആനുകൂല്യം ഇല്ല . സര്‍ക്കാര്‍ സംവിധാനം എല്ലാം ഈ മാഫിയാകള്‍ക്ക് സ്വന്തം.

 

ക്രഷർ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം, നിയമലംഘനങ്ങൾ സർക്കാർ സംവിധാനങ്ങൾ കണ്ടില്ലെന്നു നടിക്കരുത്.

കോന്നി : ചെങ്കുളം പാറമടയിൽ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിൽ ക്രഷർ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം കൊടുക്കണം എന്നും ദേശീയ പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, ചെയർമാൻ അൻസാരി മന്ദിരം, സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ഫിലിപ്പ് എന്നിവർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

 

പയ്യനാമൺ പാറമട അപകടം:പാരിസ്ഥിതിക നിയമ ലംഘനത്തിന്‍റെ തുടർച്ച:പശ്ചിമഘട്ട സംരക്ഷണ സമിതി

പയ്യനാമൺ ചെങ്കളം ക്രഷർ യൂണിറ്റിലുണ്ടായ ദുരന്തത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെയും, പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും നടപടിയെടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് അവിനാഷ് മണ്ണടിയും, സെക്രട്ടറി റെജി മലയാലപ്പുഴയും ആവശ്യപ്പെട്ടു.

ജില്ലയിലെ ക്രഷറുകളിൽ നടക്കുന്ന അപകടങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികളാണ് മരണപ്പെടുന്നത്.തൊഴിൽ സുരക്ഷയോ, പാരിസ്ഥിതിക മാനദണ്ഡങളോ പാലിക്കാതെ പ്രവർത്തിക്കുന്നതിന്‍റെ ഫലമാണ് ഇത്തരം ആവർത്തിക്കുന്ന ദുരന്തങ്ങൾ..
പാരിസ്ഥിതിക പ്രശ്നങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുക്കേണ്ടതെന്നും അവർ പറഞ്ഞു.

 

കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു

കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിൽ ക്രഷർ ഉടമ ചെങ്കുളം മത്തായിയെയും മകൻ ടോമിനെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഈ പാറമടക്ക് അനുമതി നൽകിയ കേരള സർക്കാരും, ജിയോളജി വകുപ്പും, റെവന്യു വകുപ്പും, കോന്നി പഞ്ചായത്ത് ഭരണ സമിതിയും ഇതിന് ഉത്തരവാദികളാണ്.

അനധികൃതമായി പ്രവർത്തിക്കുന്ന ഈ പാറമടയുടെ അനുമതി റദ്ദാക്കുകയും ചെയ്യണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും മണ്ഡലം കമ്മറ്റി യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ:വി. എ സൂരജ്, മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത് മാളിയേക്കൽ, ജില്ലാ കമ്മറ്റിഅംഗം കെ. ആർ രാകേഷ്, മണ്ഡലം ജനറൽ സെക്രട്ടറി അനിൽ അമ്പാടി എന്നിവർ ആവശ്യപ്പെട്ടു

 

error: Content is protected !!