
konnivartha.com: കോന്നി പയ്യനാമണ്ണില്‍ ദുരന്തം ഉണ്ടായ ചെങ്കളം പാറമടയില്‍ ഇടിഞ്ഞു വീണ വലിയ പാറകള്‍ നീക്കാനും ജെ സി ബിയ്ക്ക് ഉള്ളില്‍ ഉള്ള അന്യ സംസ്ഥാന തൊഴിലാളിയുടെ ശരീരം വീണ്ടെടുക്കാനും വലിയ ഹിറ്റാച്ചി (ലോംഗ് ബൂം എക്സ്കവേറ്റർ)എത്തിച്ചു
. ഇന്നലെ ഉച്ച മുതല്‍ പാറ അടര്‍ന്നു വീണു തകര്‍ന്ന ജെ സി ബിയ്ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെ ഇത് വരെ പുറത്തു എത്തിക്കാന്‍ കഴിഞ്ഞില്ല .പാറകള്‍ വീണ്ടും വീണ്ടും അടര്‍ന്നു വീണതിനാല്‍ പല പ്രാവശ്യം രക്ഷാ ദൌത്യ സംഘങ്ങള്‍ക്ക് മാറി നില്‍ക്കേണ്ടി വന്നു . വലിയ ഹിറ്റാച്ചി (ലോംഗ് ബൂം എക്സ്കവേറ്റർ)ഉപയോഗിച്ച് പാറകള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി ആര് എഫും അഗ്നി രക്ഷാ സേനയും .രാത്രിയും പാറകള്‍ നീക്കം ചെയ്യുകയാണ് .
ഇന്നലെ ഉച്ചയോടെ ആണ് ചെങ്കളം പാറമടയില്‍ പാറകള്‍ അടര്‍ന്നു വീണു അന്യ സംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടത് .ഒരാളുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു . തകര്‍ന്ന ജി സി ബിയ്ക്ക് ഉള്ളില്‍ ആണ് രണ്ടാമത്തെ ആള് ഉള്ളത് . ഈ പാറമടയ്ക്ക് എതിരെ ജനരോക്ഷം രൂക്ഷമാണ് . പ്രദേശവാസികളുടെ ജീവനും സ്വത്തും പന്താടുന്ന പാറമട ലോബിയെ നിലയ്ക്ക് നിര്‍ത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല .
“തിരുത്തിയ അനുമതി “പത്രങ്ങളുടെ പിന് ബലത്തില്‍ ആണ് പല ലൈസന്‍സും നേടിയത് .പാറമടയ്ക്ക് വഴിവിട്ട സഹായം ചെയ്യുന്ന കോന്നി പഞ്ചായത്ത് സെക്രട്ടറി ,ജിയോളജിസ്റ്റ് എന്നിവര്‍ ഉത്തരവാദികള്‍ ആണെന്ന് ജനങ്ങള്‍ പറയുന്നു . ഇവരെ ഉടന്‍ സസ്പെന്റ് ചെയ്യണം എന്നും ആവശ്യം ഉയര്‍ന്നു .