
പാറമട മാഫിയാകള്‍ക്ക് വഴിവിട്ട സഹായം :ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം
konnivartha.com: കോന്നി മേഖലയില്‍ പാറമട മാഫിയായെ വഴിവിട്ടു സഹായിക്കുന്ന ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം പ്രഖ്യാപിച്ചു . ജൂലൈ പത്തിന് രാവിലെ പത്തു മുപ്പതിന് യു ഡി എഫ് നേതൃത്വത്തില്‍ കോന്നി മിനി സിവില്‍ സ്റ്റേഷന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും .
കോന്നി പയ്യനാമണ്ണിലെ ചെങ്കളം പാറമടയില്‍ ദുരന്തം ഉണ്ടായി . അന്യ സംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടു .ഈ പാറമടയ്ക്ക് എതിരെ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് മുന്‍പ് പരാതി നല്‍കിയിട്ടും തോട്ടിലൂടെ മാലിന്യ ജലം ഒഴുകി പോകുന്ന പരാതി മാത്രമേ ലഭിച്ചുള്ളൂ എന്നും അന്വേഷണത്തില്‍ അങ്ങനെ കണ്ടെത്തി ഇല്ല എന്നും ആണ് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത് . എന്നാല്‍ നാട്ടുകാര്‍ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ പരാതിയുടെ കോപ്പികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു . കലക്ടര്‍ക്കും മുന്‍പ് പരാതി നല്‍കിയിരുന്നു എന്ന് നാട്ടുകാര്‍ ഒന്നിച്ചു പറയുന്നു .
പാറമട മാഫിയായെ വഴിവിട്ടു സഹായിക്കുന്ന ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് കോന്നി മണ്ഡലം കമ്മറ്റി ആണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത് എന്ന് യു ഡി എഫ് കോന്നി മണ്ഡലം കണ്‍വീനര്‍ റോജി എബ്രഹാം അറിയിച്ചു