കോന്നി ചെങ്കളം പാറമട ദുരന്തം : കോന്നിയില്‍ നാളെ അവലോകന യോഗം ചേരും

Spread the love

 

konnivartha.com: കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ പാറ ഇടിഞ്ഞു വീണ് അന്യ സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ നാളെ ( 10/07/2025 )കോന്നി താലൂക്ക് ഓഫീസിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരും എന്ന് എം എല്‍ എ ഓഫീസ് അറിയിച്ചു .

കോന്നി എം എല്‍ എ ഉച്ചയ്ക്ക് ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരുന്നത് . തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 ന് കോന്നി പ്രിയദർശിനി ഹാളിൽ റെസ്ക്യൂ ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ആദരവ് നല്‍കും

 

error: Content is protected !!