പുതിയ “ടീം ബിജെപി”യെ കേരളത്തില്‍ പ്രഖ്യാപിച്ചു

Spread the love

 

ബിജെപിയുടെ പുതിയ കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറൽ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്.എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.ആർ. ശ്രീലേഖ ഐപിഎസ്, ഷോൺ ജോർജ് എന്നിവർ വൈസ് പ്രസിഡന്റുമാർ.

ജനറൽ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും   വൈസ്പ്രസിഡന്റുമാരാകും.ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, ആ. ശ്രീലേഖ ഐപിഎസ്, കെ. സോമൻ, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ഷോൺ ജോർജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ട്രഷറർ ഇ. കൃഷ്ണദാസ്.

error: Content is protected !!