കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നത് : അമിത്ഷാ

Spread the love

 

konnivartha.com: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കി . പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ആണ് അദ്ദേഹം ഇത് പറഞ്ഞു.

കേരളത്തിലും അധികാരത്തില്‍ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്.തദ്ദേശതിരഞ്ഞെടുപ്പില്‍ 21,000 വാര്‍ഡുകളില്‍ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ ആത്മ വിശ്വാസം പ്രകടിപ്പിച്ചു . അസമിലും ത്രിപുരയിലും ഒഡീസയിലും തെലങ്കാനയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമറിയിച്ചു.തമിഴ്‌നാട്ടില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്.ബിജെപി പ്രവര്‍ത്തകരുടെ സ്വപ്‌നമായിരുന്നു കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുക എന്നത്. ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നതായും അമിത്ഷാ പറഞ്ഞു.ഇടതുവലതു സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും അഴിമതിക്കാരാണ്.

സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയി നടന്ന രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് നയതന്ത്ര സ്വര്‍ണക്കടത്ത്.മോദി സര്‍ക്കാര്‍ 11 വര്‍ഷം പിന്നിടുമ്പോഴും ഒറ്റ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല .വികസിതകേരളം എന്നത് നരേന്ദ്ര മോദിക്കും ബിജെപിക്കുമല്ലാതെ നടപ്പാക്കാന്‍ കഴിയില്ല.വികസിതകേരളം എന്നത് നരേന്ദ്ര മോദിക്കും ബിജെപിക്കുമല്ലാതെ നടപ്പാക്കാന്‍ കഴിയില്ല.ദേശവിരുദ്ധശക്തികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ആണ് സ്വീകരിച്ചത് .ഇനിയും അത് തുടരും . മന്നത്തു പത്മനാഭന്റെയും ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും പണ്ഡിറ്റ് കറുപ്പന്റെയും ഭൂമിയായ കേരളത്തെ നമിക്കുന്നുവെന്നും കേരളത്തില്‍ എന്‍ഡിഎ ഭരണം സ്ഥാപിക്കുന്നതിന്റെ തുടക്കമാകട്ടെ ഇതെന്നും അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞു.

error: Content is protected !!