ഇന്ന് ലോക സ്രാവ് ബോധവൽകരണ ദിനം:ശിൽപശാലയും പാനൽ ചർച്ചയും (ജൂലൈ 14)

Spread the love

 

konnivartha.com: ലോക സ്രാവ് ബോധവൽകരണ ദിനത്തിൽ അവയുടെ സംരക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ തലത്തിൽ നയരൂപീകരണം, ശാസ്ത്രം, നിയമപാലനം എന്നിവയിൽ സഹകരണം ലക്ഷ്യമിട്ട് വിവിധ ഏജൻസികളുടെ പങ്കാളിത്തത്തിൽ ശിൽപശാലയും പാനൽ ചർച്ചയും ഇന്ന് (ജൂലൈ 14-തിങ്കൾ) സിഎംഎഫ്ആർഐയിൽ നടക്കും. ഫിഷറീസ് മാനേജ്മെന്റ്, വ്യാപാര നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, തീരനിയമപാലനം എന്നീ മേഖലയിലെ വിദഗ്ധർ ചർച്ചകൾ നയിക്കും.

സിജിഎസ്ടി ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ക്ക് ഖാദർ റഹ്മാൻ രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഇന്ദു വിജയൻ എൻ തുടങ്ങിയവർ സംബന്ധിക്കും.

സംസ്ഥാന ഫിഷറീസ്-വന്യജീവി വകുപ്പുകൾ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാവികസേന, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ എന്നിവയിലെ ഉദ്യോഗസ്ഥർ,
കയറ്റുമതി, എൻജിഒ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതൽ സ്രാവിനങ്ങളെ ഉൾപെടുത്തി ഇന്ത്യ ഈയിടെ സംരക്ഷിത പട്ടിക വികസിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സ്രാവ് സംരക്ഷണ ചർച്ചകൾക്ക് പ്രാധാന്യമേറെയാണ്. സമുദ്ര ആവാസവ്യവസ്ഥയിൽ സ്രാവുകളുടെ പ്രാധാന്യവും അവ നേരിടുന്ന ഭീഷണികളും ശിൽപശാലയിൽ ചർച്ചയാകും.

സ്രാവ് സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിയമവശങ്ങളെ കുറിച്ചുള്ള ബോധവൽകരണം, വിവിധ സ്രാവിനങ്ങളെ തിരിച്ചറിയാനുള്ള നൈപുണ്യവികസനം, കയറ്റുമതി അനുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ടിത കണ്ടെത്തലുകളുടെ ( നോൺ ഡെട്രിമെന്റൽ ഫൈൻഡിങ്) വിലയിരുത്തൽ, മെച്ചപ്പെട്ട വ്യാപാര നിരീക്ഷണ രീതികൾ ആവിഷ്കരിക്കൽ എന്നിവയാണ് ശിൽപശാലയുടെ ലക്ഷ്യം.

വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര കൺവെൻഷനാണ് (സൈറ്റിസ്-കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡാൻജേർഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫോന ആന്റ് ഫ്ളോറ) സമുദ്രയിനങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്നത്. കയറ്റുമതിയും ഇറക്കുമതിയും സൈറ്റിസ് പട്ടികയിലുൾപ്പെട്ട ഇനങ്ങളുടെ നിലനിൽപിന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഈ നിയന്ത്രണം.

നാൽപതിലധികം സ്രാവ്-തിരണ്ടി ഇനങ്ങൾ നിലവിൽ സൈറ്റിസ് പട്ടികയിലുണ്ട്. ഇവയെ കുറിച്ചുള്ള അവബോധവും വ്യാപാര-പരിപാലനരംഗത്തെ വിവിധ ഏജൻസികളുടെ ഏകോപനവും സംരക്ഷണരീതികൾ മെച്ചപ്പെടുത്താൻ ആവശ്യമാണെന്ന് സിഎംഎഫ്ആർഐ ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടൻ പറഞ്ഞു.

July 14 (Monday) World Shark Awareness Day
 CMFRI to foster collaboration in science, policy and enforcement for conservation

konnivartha.com: In line with the World Shark Awareness Day on July 14, the ICAR-Central Marine Fisheries Research Institute (CMFRI) is set to foster collaborative response across policy, science and enforcement for shark conservation in India. With this objective, CMFRI will host an interactive workshop and panel discussion on Monday which will bring together key stakeholders involved in fisheries management, trade regulation, biodiversity conservation, and enforcement.

Officials from state fisheries and wildlife departments, customs, coast guard, navy and Wildlife Crime Control Bureau along with representatives of exporters, and various NGO will facilitate inter-agency dialogue to improve compliance and on-ground enforcement.

The workshop assumes greater significance in the wake of India’s recent expansion of the list of sharks and rays protected under the Wildlife (Protection) Act 1972. The sessions will highlight the importance of sharks in marine ecosystems and the increasing threats they face.

The meet is aimed to enhance awareness on updated legal landscape for shark conservation, build capacity for species identification, share information for Non-Detriment Findings (NDF) assessments, and evolve best practices for elasmobranch trade monitoring.

Awareness about the CITES (Convention on International Trade in Endangered Species of Wild Fauna and Flora) listed species and capacity building among implementing agencies and trading stakeholders are critical in amplifying the conservation measures, said Dr Shoba Joe Kizhakudan, Head of Finfish Fisheries Division of CMFRI.

“The CITES plays a vital role in regulating international trade to ensure it does not threaten the survival of listed species. Over 40 shark and ray species are now listed across CITES Appendices, necessitating science-based NDFs for export permits”, she said.

NDFs are science-based assessments certifying that proposed exports will not be detrimental to the survival of a species. India’s recent amendments to the Wildlife (Protection) Act, 1972, have added multiple shark and ray species to Schedules I and II, strengthening domestic protections and aligning with CITES obligations, she added.

CGST & Customs Chief Commissioner Shaik Khader Rahman IRS will inaugurate the workshop at 9.30 am. CMFRI Director Dr Grinson George will preside over the meet. Dignitaries including Union Fisheries Joint Secretary Neetu Kumari Prasad IAS and Forests and Social Forestry Conservator Indhu Vijayan N IFS will attend.

error: Content is protected !!