
konnivartha.com: നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻഎഫ്‌ഡിസി), അനുപം ഖേർ പ്രൊഡക്ഷൻസുമായി സഹകരിച്ച് നിർമ്മിച്ച ഏറ്റവും പുതിയ ചലച്ചിത്രം ‘തൻവി ദി ഗ്രേറ്റ്’ ജൂലൈ 13 ന് ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പിവിആർ പ്ലാസയിൽ വൈകുന്നേരം 7:30 ന് പ്രദർശനം നടത്തി.
തന്റെ പരേതനായ പിതാവിന് ഒരിക്കലും എത്താൻ കഴിയാതിരുന്ന, ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലെത്തി നിൽക്കാൻ ധൈര്യപ്പെടുന്ന ഓട്ടിസം ബാധിതയായ ഒരു യുവതിയുടെ ഹൃദയസ്പർശിയും അതേസമയം കരുത്തുറ്റതുമായ കഥയാണ് ചിത്രം പറയുന്നത്. ശുഭാംഗി, അനുപം ഖേർ, ഇയാൻ ഗ്ലെൻ, പല്ലവി ജോഷി, ജാക്കി ഷ്രോഫ്, ബൊമൻ ഇറാനി, നാസർ, കരൺ താക്കർ, അരവിന്ദ് സ്വാമി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഡൽഹി മുഖ്യമന്ത്രി ഡോ. രേഖ ഗുപ്ത, ഡൽഹി ചീഫ് സെക്രട്ടറി ധർമ്മേന്ദ്ര, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര,കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു, ഉയർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ, ചലച്ചിത്ര മേഖലയിലെ മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പ്രീമിയർ പ്രദർശനത്തിൽ സന്നിഹിതരായിരുന്നു. പുനരുജീവനശേഷി, ഉൾപ്പെടുത്തൽ, മനുഷ്യന്റെ അജയ്യമായചൈതന്യം എന്നിവ ആഘോഷിക്കുന്ന കഥകളുടെ പ്രാധാന്യത്തെ ഈ സിനിമ ഉയർത്തിക്കാട്ടുന്നു.
എല്ലാ പ്രതിബന്ധങ്ങളെയും സധൈര്യം നേരിടുന്ന തൻവിയുടെ വിജയയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട്, 2025 ജൂലൈ 18 ന് രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
NFDC and Anupam Kher Productions Premiere ‘Tanvi The Great’ in New Delhi Ahead of Nationwide Release
konnivartha.com: The National Film Development Corporation of India (NFDC), in collaboration with Anupam Kher Productions, hosted a grand red-carpet premiere of their latest feature film, Tanvi The Great, on 13th July at PVR Plaza, Connaught Place, New Delhi, with the screening beginning at 7:30 PM.
A poignant and powerful tale, Tanvi The Great tells the story of a young autistic woman who dares to stand where her late father never could, at the world’s highest battlefield. The film stars Shubhangi, Anupam Kher, Iain Glen, Pallavi Joshi, Jackie Shroff, Boman Irani, Nassar, Karan Tacker, and Arvind Swamy in pivotal roles.
The premiere was graced by the Chief Minister of Delhi, Dr. Rekha Gupta. Shri Dharmendra, Chief Secretary, Government of Delhi; Shri Vikram Misri, Foreign Secretary; and Shri Sanjay Jaju, Secretary, Ministry of Information & Broadcasting, along with other dignitaries from the government and the film fraternity, were also present, underscoring the significance of stories that celebrate resilience, inclusion, and the indomitable human spirit.The film is set to release in theatres across India on 18th July 2025, inviting audiences to witness Tanvi’s remarkable journey of triumph against all odds.
एनएफडीसी और अनुपम खेर प्रोडक्शंस ने ‘तन्वी द ग्रेट’ की देशव्यापी रिलीज से पहले नई दिल्ली में उसका प्रीमियर किया
konnivartha.com: भारतीय राष्ट्रीय फिल्म विकास निगम (एनएफडीसी) ने अनुपम खेर प्रोडक्शंस के सहयोग से अपनी नवीनतम फीचर फिल्म, तन्वी द ग्रेट का भव्य रेड कार्पेट प्रीमियर 13 जुलाई को पीवीआर प्लाजा, कनॉट प्लेस, नई दिल्ली में आयोजित किया, जिसकी स्क्रीनिंग शाम 7:30 बजे शुरू हुई।
एक मार्मिक और सशक्त कहानी, “तन्वी द ग्रेट” एक युवा ऑटिस्टिक महिला की कहानी है, जो दुनिया के सबसे ऊंचे युद्धक्षेत्र में खड़ी होने का साहस करती है, जहां उसके दिवंगत पिता कभी खड़े नहीं हो सके। इस फिल्म में शुभांगी, अनुपम खेर, इयान ग्लेन, पल्लवी जोशी, जैकी श्रॉफ, बोमन ईरानी, नासिर, करण टैकर और अरविंद स्वामी प्रमुख भूमिकाओं में हैं।
प्रीमियर में दिल्ली की मुख्यमंत्री डॉ. रेखा गुप्ता भी मौजूद थीं। दिल्ली सरकार के मुख्य सचिव श्री धर्मेंद्र, विदेश सचिव श्री विक्रम मिस्री और सूचना एवं प्रसारण मंत्रालय के सचिव श्री संजय जाजू के साथ-साथ सरकार और फिल्म जगत के अन्य गणमान्य व्यक्ति भी मौजूद थे, जिन्होंने लचीलेपन, समावेशिता और अदम्य मानवीय भावना का जश्न मनाने वाली कहानियों के महत्व पर जोर दिया।
यह फिल्म 18 जुलाई 2025 को पूरे भारत के सिनेमाघरों में रिलीज होने के लिए तैयार है, जो दर्शकों को तन्वी की सभी बाधाओं के खिलाफ विजय की उल्लेखनीय यात्रा का गवाह बनने के लिए आमंत्रित करती है।