കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം നടന്നു

Spread the love

 

konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്.

കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും.

ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ തുക അനുവദിച്ചത്.

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.
പ്രവർത്തി പൂർത്തീകരിക്കുന്നതോടെ മെഡിക്കൽ കോളേജിലെക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കും പ്രൈവറ്റ് ബസ്സുകൾക്കും പുതിയ ബസ്റ്റാൻഡിൽ എത്തിയ ആളുകളെ കയറ്റുന്നതിനും പാർക്ക് ചെയ്യുന്നതിനും സുഗമമായ സൗകര്യം ഉണ്ടാകും.

കോന്നി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ബസ്റ്റാന്റിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി,പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീകുമാർ, ഷീബ, സിന്ധു, മിനി രാജീവ് ജോജു വർഗീസ്,ശ്രീലത,മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സെസി ജോബ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഷാജി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുരാജൻ, പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ മുരുകേഷ് കുമാർ, അസി. എൻജിനീയർ രൂപക്ക് ജോൺ എന്നിവർ സംസാരിച്ചു.

error: Content is protected !!