ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു

Spread the love

 

konnivartha.com: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച രാജിക്കത്തിൽ ജഗദീപ് ധൻകർ പറഞ്ഞു.അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്.

ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ 2025 ജൂലൈ 23-ന് രാജസ്ഥാനിലെ ജയ്‌പുരിൽ ഒരു ദിവസത്തെ സന്ദർശനം നടത്തും എന്നുള്ള അറിയിപ്പ് ഉണ്ടായിരുന്നു . സന്ദർശനവേളയിൽ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CREDAI) പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുമായി റാംബാഗ് പാലസ്സിൽവെച്ച് ഉപരാഷ്ട്രപതി സംവദിക്കും എന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് ഇന്ന് അറിയിച്ചിരുന്നു .ഇതിനു ഇടയിലാണ് പെട്ടെന്ന് ഉള്ള രാജി തീരുമാനം

Related posts