കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു

Spread the love

പ്രകൃതി ശക്തികളെ സാക്ഷി നിർത്തി കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു

പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസവും ആചാരവും താംബൂലത്തിൽ പ്രകൃതിയിൽ സമർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ നടന്നു.പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ നടന്നു.

മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് വലിയ കരിക്ക് പടേനി സമര്‍പ്പണം ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ, സമുദ്ര പൂജ,കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ 1001 കരിക്കിന്റെ പടേനി, 1001മുറുക്കാൻ സമർപ്പണവും കര്‍ക്കടക വാവ് ബലി കര്‍മ്മവും അച്ചൻ കോവിൽ പുണ്യ നദിയിൽ സ്നാനവും നടന്നു .

ഉപ സ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്  കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം. നിത്യ അന്നദാനം ആദ്യ ഉരു മണിയന്‍ പൂജ , ഹരി നാരായണ പൂജ ,പർണ്ണ ശാല പൂജ, നിവേദ്യ പൂജ , സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന വാവൂട്ട് ചടങ്ങുകള്‍ എന്നിവയും നടന്നു.
പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.

error: Content is protected !!