പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനം : കോടികളുടെ അഴിമതി

Spread the love

 

konnivartha.com: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ – മുറിഞ്ഞകൽ ജംഗ്ഷനിലെ കാര്യം മാത്രം നോക്കുക . ദിവസേന കിഴക്കൻ മേഖലയിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങളും , യാത്രക്കാരും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട ജംഗ്ഷൻ.സമീപകാലത്തായി നിരവധി വാഹന അപകടങ്ങൾ നടന്ന സ്ഥലമാണ്. നിരവധി മരണം സംഭവിച്ചു . സംസ്ഥാന പാതയിൽ റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ് . നിര്‍മ്മാണ ചുമതല വഹിക്കുന്ന കെ എസ് റ്റിപി അധികൃതർ ഒരു ബോർഡ് മാത്രം സ്ഥാപിച്ചിട്ട് ഇനിയും വലിയ ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണ്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിന് പൊതു ജനം നല്‍കിയ പരാതികള്‍ അന്വേഷിച്ചില്ല . വിജിലന്‍സിന് നല്‍കിയ പരാതി എവിടെ . ഇപ്പോള്‍ കേരള ഗവര്‍ണര്‍ക്കും പരാതി .

അഴിമതിയുടെ നേര്‍ ചിത്രം ആണ് “കോന്നി വാര്‍ത്ത ” ഇപ്പോള്‍ നല്‍കുന്നത് . ഇത് ഒരു സ്ഥലത്തെ മാത്രം . മുന്നോട്ട് പോകുക .ആധുനിക വിദ്യയില്‍ ഉള്ള ടാര്‍ റോഡില്‍ കുഴിയില്‍ എല്ലാം കോണ്‍ക്രീറ്റ് മിശ്രിതം . ഒരു ഭാഗത്ത്‌ റോഡു നടുവില്‍ ഉറവ . അതില്‍ നിന്നും വെള്ളം വരുന്നു . റോഡുകള്‍ക്ക് ഒരേ വീതി ഉണ്ടാകും എന്ന് രേഖകളില്‍ .ഒരേ വീതി ആണോ . പല ഭാഗത്തും കൈവരി ഇല്ല .

കോടികളുടെ തട്ടിപ്പും വെട്ടിപ്പും .ഓടകള്‍ പോലും പലയിടത്തും ഇല്ല . കോടികള്‍ പലരുടെയും പോക്കറ്റില്‍ . കോന്നി ടൌണില്‍ പോലും ഏറ്റെടുത്ത വസ്തു പ്രയോജനപ്പെടുത്തിയില്ല . അന്വേഷണം മാത്രം നടക്കുന്നില്ല .രാഷ്ട്രീയ ഇടപെടലുകള്‍ .

പുനലൂര്‍ മൂവാറ്റുപുഴ റോഡിലെ കോന്നിയില്‍ പോലും ട്രാഫിക്ക് സിഗ്നല്‍ ഇല്ല . പല ഭാഗത്തും മഴക്കാലത്ത്‌ വെള്ളകെട്ടുകള്‍ . അഴിമതിയുടെ നേര്‍ ചിത്രം . ആരാണു കെ എസ് റ്റി പി എന്ന് നോക്കുക . പരാതികളുടെ കൂമ്പാരം . പൊതു ജനം ചൂണ്ടി കാണിക്കുന്ന പരാതികളില്‍ ഒന്നിലും പരിഹാരം ഇല്ല . അധികാരികള്‍ ഉറക്കം . കോടികളുടെ അഴിമതി തുറന്നു കാട്ടുന്നു. ന്യൂസ്‌ പരമ്പര തുടങ്ങുന്നു : “അഴിമതിയുടെ റോഡ്‌ വികസനം ” :തട്ടിപ്പും വെട്ടിപ്പും “

error: Content is protected !!