അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്ര:കല്ലേലി കാവിൽ വരവേൽപ് നൽകി

Spread the love

 

അച്ചൻകോവിൽ നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി

കോന്നി:ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ ഊരാളിമാർ പൂജിച്ചു സമർപ്പിച്ചു.

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരു നടയിലും സമർപ്പിച്ച നെൽക്കതിരുകൾ ചിങ്ങം ഒന്നിന് പൂജിച്ചു ഭക്ത ജനങ്ങൾക്ക് പ്രസാദമായി നൽകും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ പി എസ് പ്രശാന്ത്, ബോർഡ്‌ അംഗം അഡ്വ എ അജി കുമാർ, തമിഴ്നാട് തെങ്കാശി എ സി എസ് ജി ഹരിഹരൻ സ്വാമി അച്ചൻകോവിൽക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ ഉണ്ണിപിള്ള, സെക്രട്ടറി അച്ചൻകോവിൽ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ആണ് നിറപുത്തരി ഘോക്ഷ യാത്ര സംഘടിപ്പിച്ചത്.

കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തിച്ചേർന്ന ഘോഷയാത്രയ്ക്ക് ഭരണസമിതി പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ കല്ലേലി, പി ആർ ഒ ജയൻ കോന്നി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

error: Content is protected !!