
Konnivartha. Com :കോന്നിയുടെ ഓണനാളുകളിൽ ആവേശം പകർന്ന് കോന്നിയിൽ കരിയാട്ടം നടക്കും. സ്വാഗത സംഘം രൂപീകരണയോഗം 5/8/2025 വൈകിട്ട് 4 മണിക്ക് കോന്നി പ്രീയദർശിനി ഓഡിറ്റോറിയത്തിൽ കാർട്ടൂണിസ്റ്റ് ജിതേഷ് ജി ഉദ്ഘാടനം ചെയ്യും. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിക്കും.
ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ സഹകരണത്തോടെ കേരള സംസ്‌ഥാന ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാർ നേതൃത്വം നൽകുന്ന പരിപാടി 2023 ലാണ് കോന്നിയിൽ ആദ്യമായി സംഘടിപിച്ചത്.10 ദിവസം നീണ്ട് നിൽക്കുന്നതാണ് പരിപാടി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കരിയാട്ടം നടത്തിയില്ല.
ഈ വർഷം പൂർവാധികം ഭംഗിയായി കരിയാട്ടം നടത്തുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.