
നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത:നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
മഞ്ഞ അലർട്ട്
തൃശൂർ : കരുവന്നൂർ (കുറുമാലി & മണലി സ്റ്റേഷനുകൾ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.
ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിനു സമീപം ഉയർന്ന ലെവലിൽ ചക്രവാത ചുഴി.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 6 ന് ഒറ്റപ്പെട്ട അതിതീവ്ര, അതിശക്തമായ മഴയ്ക്കും ആഗസ്റ്റ് 8 വരെ തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ആഗസ്റ്റ് 6 വരെ 40 മുതൽ 50 കിലോമീറ്റരർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.