
konnivartha.com: ജീവകാരുണ്യ സംഘടനയായ നായർസ് വെൽഫെയർ ഫൗണ്ടേഷന്‍റെ ഓഫീസ് പ്രവർത്തനം കോന്നി ചൈനാമുക്കില്‍ ചിറമുഖത്തു ബിൽഡിങ്ങിന്റെ ഒന്നാം നിലയിൽ പ്രവര്‍ത്തനം ആരംഭിച്ചു . നായർസ് വെൽഫയർ ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ ജയശ്രീ എം ഡി കൊല്ലം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം,വാര്‍ഡ് മെമ്പര്‍മാരായ സുലേഖ വി നായർ,കെ ജി ഉദയകുമാർ ,അരുവാപ്പുലം പഞ്ചായത്ത് മെമ്പര്‍ ജി ശ്രീകുമാർ,
വിനോദ് കുമാർ ആനക്കോട്ട് ,ഗിരീഷ് കുമാർ ശ്രീനിലയം,മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ കെ പ്രദീപ് , ധനീഷ് രവീന്ദ്രൻ, കോന്നി ഇന്ത്യൻ ബാങ്ക് മാനേജർ രാധമോഹൻ ,എന്‍ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍ , ബാബു വെളിയത്ത്, സി ജി ഹരീന്ദ്രനാഥ് ,രവീന്ദ്രനാഥ് നീരേറ്റ്, എന്നിവര്‍ സംസാരിച്ചു .
സഹായനിധി വിതരണം നായർസ് വെൽഫയർ ഫൗണ്ടേഷൻ ഡയറക്ടർ ശ്രീകുമാരൻ കർത്താ മണിമല കോട്ടയം നിർവഹിച്ചു.വിനോദ് കുന്നത്തേത് നന്ദി രേഖപ്പെടുത്തി.