
konnivartha.com: കോന്നി കരിയാട്ടം 2025 ന്‍റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോന്നി .കെ .എസ് .ആർ .ടി.സി.സ്റ്റാൻഡിൽ സ്വാഗതസംഘം ഓഫീസ് കെ.യു.ജനീഷ് കുമാർ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം വൈ.ചെയർമാർ പി.ജെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ഭാരവാഹികളായ ശ്യാംലാൽ, കെ.പത്മകുമാർ, എം.എസ്.രാജേന്ദ്രൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പിആർ പ്രമോദ്, റ്റി വി പുഷ്പവല്ലി, ആർ മോഹൻനായർ, പ്രീജ പി നായർ, രാജു നെടുവംപുറം, അഡ്വ. ആർ ബി രാജീവ് കുമാർ, അമ്പിളി വർഗീസ് ബൈജു നരിയപുരം, കെ ജി രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.