
konnivartha.com: കോന്നി ചെങ്ങറ സമരഭൂമിയിൽ കെ.യു. ജനീഷ് കുമാർ.എം.എൽ.എ.റവന്യു സെക്രട്ടറി രാജമാണിക്യം.ഐ.എ.എസ്.പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ.ഐ.എ.എസ്. എന്നിവർ സന്ദർശനം നടത്തി.
ചെങ്ങറ സമരഭൂമിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജനീഷ് കുമാർ.എം.എൽ.എ മുഖ്യമന്ത്രിക്കും, റവന്യുമന്ത്രിക്കും, നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.ഇരുപത് വർഷക്കാലമായി സമരഭൂമിയിൽ താമസിക്കുന്നവർക്ക് സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമിപ്രശ്നങ്ങൾ, എന്നിവ സംബന്ധിച്ച പരാതികൾ സമരസമിതി പ്രവർത്തകർ റവന്യു സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചു.
കൃഷി ചെയ്ത് ജീവിക്കാനായി 2007ലാണ് സാധുജന വിമോചന സംയുക്ത വേദിയുടെ നേത്യത്വത്തിൽ ചെങ്ങറ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡി വിഷനിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്.പിന്നീട് ചെങ്ങറ ഭൂസമരത്തിന് പിന്തുണ ലഭിച്ചെങ്കിലും സമരസമിതിപ്രവർത്തകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴത്തെ സന്ദർശനം ചെങ്ങറ സമരഭൂമിയിലെ പ്രവർത്തകർക്ക് വലിയ പ്രതീക്ഷയാണ് നല്കിയിരിക്കുന്നത്.