
konnivartha.com/ പത്തനംതിട്ട : പിളരുംതോറും വളരും എന്ന് ഖ്യാതിയുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് പത്തനംതിട്ട ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറിയും കോന്നി നിയോജകമണ്ഡലത്തിലെ പാർട്ടിയുടെ സമുന്നതനേതാവുമായ എബ്രഹാം വാഴയിൽ കഴിഞ്ഞദിവസം കേന്ദ്ര നേതൃത്വവുമായുള്ള അസാരാസ്യങ്ങളെ തുടർന്ന് രാജി വെച്ചിരുന്നു.
വന്യമൃഗ ശല്യം, തെരുവുനായ് ശല്യം, കർഷക താൽപര്യം എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടും ഭരണപരമായി ഇടപെടൽ നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും പാർട്ടി അണികൾക്ക് എൽഡിഎഫിൽ യാതൊരുവിധ തരത്തിലുള്ള സ്വീകാര്യതയും ലഭിക്കുന്നില്ല എന്നും ഏബ്രഹാം വാഴയിൽ ആരോപിച്ചിരുന്നു .
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ മലയോര മേഖലയിൽ പാർട്ടി സംവിധാനങ്ങൾക്ക് കരുത്ത് പകരുവാൻ അതീവ ശ്രദ്ധയോടെ കോന്നി നിയോജകമണ്ഡലത്തിലെ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ തയ്യാറായിരിക്കുകയാണ് കേരള കോൺഗ്രസ് (എം) കേന്ദ്രനേതൃത്വം എന്ന് അറിയുന്നു . ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു . യുവ തലമുറയില്‍ ഉള്ള ജനകീയനായ ഒരാളെ തന്നെ കണ്ടെത്തുവാന്‍ അടുത്ത ദിവസം പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നേക്കും .
ജനകീയ വിഷയങ്ങളെക്കുറിച്ച് പഠിച്ചു അഭിപ്രായം ഉന്നയിക്കുകയും കര്‍ഷകരുടെ വിഷയങ്ങളില്‍ വേഗത്തില്‍ ഇടപെടുകയും ചെയ്യുന്ന ജനകീയ മുഖം ഉള്ള ഒരാളെ തന്നെ പാര്‍ട്ടി കണ്ടെത്തും .