മന്ത്രി ശശീന്ദ്രന്റെ സഹോദരീ പുത്രിയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ച നിലയില്‍

Spread the love

 

കണ്ണൂര്‍ അലവില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളായ ശ്രീലേഖ, ഭര്‍ത്താവ് പ്രേമരാജന്‍ എന്നിവരാണ് മരിച്ചത്.

വൈകുന്നേരം ഡ്രൈവര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വളപ്പട്ടണം പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും മക്കള്‍ വിദേശത്താണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു.

 

error: Content is protected !!