കോന്നി കയര്‍ഫെഡ്ഷോറൂം : സെപ്റ്റംബര്‍ 15 വരെ ആനുകൂല്യങ്ങള്‍ ലഭിക്കും

Spread the love

 

konnivartha.com: പൊന്നോണ വിപണനമേളയോടനുബന്ധിച്ച് കോന്നി കയര്‍ഫെഡ്ഷോറൂം അവധിദിനങ്ങള്‍ ഉള്‍പ്പെടെ സെപ്റ്റംബര്‍ 4ന് വൈകിട്ട് 9 വരെ തുറന്നു പ്രവര്‍ത്തിക്കും. മെത്തയ്ക്ക് 35 മുതല്‍ 50 ശതമാനം വരെയും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയു ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതവും ലഭിക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് വാഷിംഗ് മെഷീന്‍, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് മെക്രോവേവ് ഓവനും 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ്കൂപ്പണുകളും ലഭിക്കും.

സ്പ്രിംഗ്മെത്തകള്‍ക്കൊപ്പം റോളപ്പ്, ഊഞ്ഞാല്‍, തലയിണ, ബെഡ്ഷീറ്റ്, ആര്‍.സി 3 ഡോര്‍മാറ്റ് എന്നിവയും സൂരജ്, സൂരജ്ഗോള്‍ഡ്, ഓര്‍ത്തോലെക്സ് മെത്തകള്‍ക്കൊപ്പം തലയിണ, ബെഡ്ഷീറ്റ് എന്നിവയും സൗജന്യം.

ഡബിള്‍ കോട്ട് മെത്തകള്‍ 3400 രൂപ മുതല്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാജീവനക്കാര്‍, സഹകരണജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കുടുംബശ്രീ ഗ്രൂപ്പംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടും പലിശരഹിതവായ്പയും ലഭിക്കും. സെപ്റ്റംബര്‍ 15 വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍: 9447861345, 9447958445

error: Content is protected !!